Thursday, May 28, 2020

മികവിന്റെ, സർഗാത്മകതയുടെ  സരസ്വതീക്ഷേത്രത്തിലേക്ക് പുത്തൻകൂട്ടുകാർക്ക് സ്വാഗതം..

കോവിഡിന്റെ കാർമേഘങ്ങൾ പെയ്തൊഴിയുമ്പോൾ ,അക്ഷരോദ്യാനങ്ങൾ പുതുവസന്തത്തിന് ഒരുങ്ങിത്തുടങ്ങും... മരച്ചില്ലകളിൽ പുത്തൻ പ്രതീക്ഷകളുടെ പച്ചപ്പ് പ്രതിധ്വനിക്കും..... ഒരേ മരമാണെങ്കിലും ഓരോ വർഷവും പുഷ്പിക്കുമ്പോഴും, മരത്തിനും അതിലെ ചില്ലകൾക്കും ഇലകൾക്കുമെല്ലാം പുതുമയുണ്ടാകും..... പുതുമതേടി, ശലഭച്ചിറകുകളുമായി ഈ സ്നേഹവാടിയിലേക്ക് പറന്നെത്തുന്ന കൂട്ടുകാരേയും കാത്തിരിക്കുകയാണ് സെന്റ്.മൈക്കിൾസ് എന്ന അക്ഷരോദ്യാനവും....

അറിവിന്റെ ഔന്നത്യത്തിലേക്കും, തിരിച്ചറിവിന്റെ വിശാലതയിലേക്കും ,നന്മയുടെ നൈർമല്യത്തിലേക്കും കരംപിടിച്ചുയർത്താൻ ..... തലമുറകളുടെ ശില്പിയായ ഈ വിദ്യാലയം നിങ്ങളെ സ്വാഗതം ചെയ്യുന്നു....

പുത്തൻ അധ്യയനവർഷത്തിലേക്ക് ....
പുതിയ പ്രതീക്ഷകളിലേക്ക് .....
ജന്മനിയോഗങ്ങളുടെ സാക്ഷാത്കാരത്തിനുള്ള ചുവടുവയ്പിലേക്ക് ....


No comments:

Post a Comment